ഗവര്‍ണര്‍ക്കെതിരായ ശോഭാ സുരേന്ദ്രന്റെ പ്രസ്‌താവന തള്ളി ഒ. രാജഗോപാല്‍

0
301

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം കസേരിയില്‍ നിന്ന്‌ ഇറങ്ങിപ്പോകണമെന്ന ബി.ജെ.പി നേതാവ്‌ ശോഭാ സുരേന്ദ്രന്റെ പ്രസ്‌താവന തള്ളി ഒ. രാജഗോപാലന്‍ എം.എല്‍.എ.

പ്രസ്‌താവന യുവാക്കളുടെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്നും ഗവര്‍ണറെ അപമാനിക്കുക തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമല്ലെന്നും ഒ. രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എം.ടി രമേശും ശോഭാ സുരേന്ദ്രന്റെ പ്രസ്‌താവനയെ തള്ളി രംഗത്തെത്തിയിരുന്നു.

കണ്ണൂരിലെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ദല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തിലായിരുന്നു ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്‌. പദവിയോടു ഗവര്‍ണര്‍ അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍.

കണ്ണൂരില്‍ ബിജെപി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തിലും ഗവര്‍ണര്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY