അമ്പലപ്പുഴ ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

0
152

ആലപ്പുുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന നവരത്‌നങ്ങള്‍ പതിച്ച പതക്കമാണ്‌ കാണാതായത്‌. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ളതാണ്‌ ഈ ആഭരണമെന്ന്‌ പറയുന്നു.

വിശേഷ ദിവസങ്ങളില്‍ ആണ്‌ ഈ ആഭരണം ചാര്‍ത്താറുള്ളത്‌ .എന്നാല്‍ ഈ വിഷുദിനത്തില്‍ ഈ ആഭരണം വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നില്ല .തിരുവാഭരണം കാണാനില്ലെന്നത്‌ ദേവസ്വം കമീഷണര്‍ സ്ഥിരീകരിച്ചു . അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.

LEAVE A REPLY