യാത്രക്കാരന്‍ ബസ്സില്‍നിന്നും വീണ സംഭവത്തില്‍ ഡ്രൈവര്‍ പിഴയടച്ച് മാപ്പു പറഞ്ഞു

0
265

പാലാ: യാത്രക്കാരന്‍ ബസ്സില്‍ നിന്നും വഴിയില്‍ തെറിച്ചു വീണ സംഭവത്തില്‍ ബസ് ഡ്രൈവര്‍
പിഴയടച്ച് മാപ്പു പറഞ്ഞു. കോട്ടയം ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന കുഴിത്തോട്ട് ബസിന്റെ ഡ്രൈവര്‍ സുനോജ് കെ.എസ്. ആണ് സംഭവത്തില്‍ പിഴയടച്ച് മാപ്പു പറഞ്ഞത്. കണ്ടക്ടര്‍ സന്ദീപ് എം.യു.വും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടോജോ എം. തോമസ് മുമ്പാകെ മാപ്പ് എഴുതി നല്‍കി.

കഴിഞ്ഞ 15ന് രാവിലെ മുനിസിപ്പല്‍ കോംപ്ലക്‌സിനു മുന്നിലെ വെയിറ്റിംഗ് ഷെഡിനു സമീപമായിരുന്നു സംഭവം. അലക്ഷ്യമായി ബസ് മുന്നോട്ടെടുത്തപ്പോള്‍ വാതിലിലൂടെ ഒരാള്‍ തെറിച്ചു റോഡിലേയ്ക്ക് വീഴുകയായിരുന്നു. സമീപത്തുള്ളവര്‍ ഓടിയെത്തി ആളെ സഹായിക്കുന്നതിനിടെ സംഭവം മറ്റൊരു വാഹനത്തിലിരുന്നു കണ്ട മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ബസ് ഡ്രൈവറെ വിവരം ധരിപ്പിച്ചു. എന്നാല്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞ ശേഷം വീണ ആളെ ശ്രദ്ധിക്കുകപോലും ചെയ്യാതെ ബസുമായി പോകുകയായിരുന്നു. ഇതേത്തുടര്‍ന്ന് എബി ജെ. ജോസ് അധികൃതര്‍ക്ക് പരാതി നല്‍കുകയും സംഭവം സോഷ്യല്‍ മീഡിയായിലൂടെ പങ്കുവയ്ക്കുകയും ചെയ്തതോടെ ആയിരക്കണക്കിനാളുകള്‍ ഡ്രൈവറുടെ നടപടിക്കെതിരെ പ്രതിക്ഷേധമുയര്‍ത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട പാലാ ജോയിന്റ് ആര്‍.ടി.ഒ. സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് പിഴയായി ആയിരം രൂപാ ഈടാക്കുകയും തുടര്‍ന്നു െ്രെഡവറും കണ്ടക്ടറും നിരുപാധികം മാപ്പെഴുതി നല്‍കുകയും ചെയ്യുകയായിരുന്നു.

LEAVE A REPLY