ഐഡിയയും വോഡാഫോണും ലയിച്ചു

0
236

ന്യൂദല്‍ഹി: ബ്രിട്ടീഷ്‌ മൊബൈല്‍ ഭീമന്‍ വോഡഫോണിന്റെ ഇന്ത്യന്‍ യൂണിറ്റും ഐഡിയ സെല്ലുലാരും ഔദ്യോഗികമായി ഒന്നിക്കാന്‍ ധാരണയായി.

ലയനത്തോടെ 400 മില്യന്‍ ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരായി മാറാനാണ്‌ ഇവരുടെ ലക്ഷ്യം.

കമ്പനികളുടെ ലയനത്തോടെ വോഡഫോണിന്‌ 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്‌ക്കാണ്‌. ചീഫ്‌ എക്‌സിക്യൂട്ട്‌ ഓഫീസര്‍, ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നത്‌ ഇരുകമ്പനികളുടെയും അംഗീകാരത്തോടെ ആയിരിക്കും.

LEAVE A REPLY