“യുവമോഹിനി’ യൂത്ത് പേജന്റ് ഡിട്രോയിറ്റില്‍

0
267


ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തില്‍ “യുവമോഹിനി’ യൂത്ത് പേജന്റും നടത്തുന്നതാണ്.

കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 16-നും 25-നും മദ്ധ്യേ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാഫലകവും നല്‍കുന്നതാണ്.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാതാപിതാക്കള്‍ അവരുടെ 16-നും 25-നും മധ്യേ പ്രായമുള്ള കുട്ടികളെ ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷോളി നായര്‍ (248 410 2794), സുബാഷ് രാമചന്ദ്രന്‍ (248 494 1825) എന്നിവരുമായോ www.namaha.org സന്ദര്‍ശിക്കുകയോ ചെയ്യുക.

ജോയിച്ചന്‍ പുതുക്കുളം

 

LEAVE A REPLY