രാജ്യത്തിന് ആവശ്യമെങ്കില്‍ സൈന്യം ആറുമാസത്തിൽ ചെയ്യുന്നത് ആർഎസ്എസ് ‌മൂന്നുദിവസം കൊണ്ട് ചെയ്യും : മോഹന്‍ ഭാഗവത്.

0
310

പാട്‌ന: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത്. രാജ്യത്ത് ആവശ്യമെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒരു സൈന്യത്തെ ഉണ്ടാക്കി നല്‍കാന്‍ ആര്‍എസ്എസിന് സാധിക്കും. രാഷ്ട്രീയ സ്വയം സേവക സംഘം ഒരു സൈനിക സംഘടനയല്ല എന്നാല്‍ സൈനികര്‍ക്ക് സമാനമായ അച്ചടക്കം തങ്ങള്‍ക്കുണ്ടെന്ന് ആര്‍.എസ്.എസ് തലവന്‍ അവകാശപ്പെട്ടു. മുസഫര്‍പൂരില്‍ ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ഭാഗവത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്. ആർഎസ്എസ് ഒരു സൈനിക, സമാന്തര സൈനിക വിഭാഗമല്ല. കുടുംബത്തിൽ അധിഷ്ടിതമായ ഒരു സംവിധാനമാണിത്. രാജ്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കുന്നതിനും പ്രവർത്തകർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഹന്‍ ഭാഗവത് ബീഹാറില്‍ എത്തിയിട്ടുള്ളത്. കര്‍ഷകര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

LEAVE A REPLY