സൈനിക ക്യാമ്പിൽ ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഗര്‍ഭിണി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

0
354

ശ്രീനഗര്‍:സുജ്‌വാന്‍ ഭീകരാക്രമത്തില്‍ പരുക്കേറ്റ ഗര്‍ഭിണിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. റൈഫിള്‍മാന്‍ നസീര്‍ അഹ്മദിന്റെ ഭാര്യയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. സറ്റ്വാരി സൈനികാസ്​പത്രിയിലെത്തിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന്റെയും അമ്മയുടെയും നില ഭദ്രമാണെന്ന് ആസ്​പത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സൈനികക്യാമ്പിന് നേരെ ഭീകരാക്രമണം ഉണ്ടായത്. സൈനികക്വാര്‍ട്ടേഴ്‌സ് വളപ്പിലേക്ക് അതിക്രമിച്ച് കടന്ന ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരര്‍ സൈനികര്‍ക്കും കുടംബാംഗങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

LEAVE A REPLY