ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീർപ്പിലേക്ക്

0
490

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. ബിനോയ് കോടിയേരി 1.75 കോടി രൂപ ഉടന്‍ നല്‍കും. കാസര്‍കോട് സ്വദേശിയായ വ്യവസായി സഹായിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ബിനോയിയുടെ യാത്രാ വിലക്കിന് കാരണമായ കേസാണ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്. ദുബായിലും സംസ്ഥാനത്തും ഇതിനായുള്ള ചർച്ചകളും കൂടിക്കാഴ്ചകളും നടത്തിയിരുന്നു. നിലവിൽ ദുബായിലുള്ള ബിനോയിക്കു കഴിഞ്ഞ ദിവസം യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പത്തുലക്ഷം ദിർഹത്തിന്റെ ചെക്കു കേസുമായി ബന്ധപ്പെട്ടാണു യാത്രാവിലക്ക്.

LEAVE A REPLY