‘പത്മാവത്’ വിലക്ക് നീക്കി സുപ്രീംകോടതി : 25ന് റിലീസെന്ന് നിർമാതാക്കൾ

0
577

ബോളിവുഡ് ചിത്രം പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. രാജസ്​ഥാൻ, മധ്യപ്രദേശ്​, ഗുജറാത്ത്​, ഹരിയാന എന്നീ സംസ്​ഥാനങ്ങളുടെ പ്രദർശന വിലക്കാണ് കോടതി റദ്ദാക്കിയത്. ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിനിമയ്ക്ക് അനുകൂലമായി ഉത്തരവിട്ടത്. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ വിയകോം സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തീർപ്പാക്കിയത്. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത്, ദീപിക പദുകോണും ഷാഹിദ് കപൂറും രൺവീർ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കർണിസേനയുടെ കടുത്ത പ്രതിഷേധമാണു വൻവിവാദമായതും റിലീസ് വൈകിച്ചതും.

LEAVE A REPLY