എട്ടു ലക്ഷം രൂപ നല്‍കാനുള്ള ശേഷിയൊക്കെ സി.പി.എമ്മിനുണ്ട്. അത് പാർട്ടി നോക്കിക്കോളും : കടകംപള്ളി സുരേന്ദ്രൻ

0
219

വിവാദമായ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ പണം നല്‍കി വിവാദത്തില്‍ നിന്ന് തലയൂരാന്‍ സിപിഎം ശ്രമം. ഇത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബാധിക്കുന്ന വിഷയമല്ലെന്നും എട്ടുലക്ഷം നൽകാനുള്ള ശേഷിയൊക്കെ സി.പി.എമ്മിനുണ്ടെന്നും അത് പാര്‍ട്ടി നോക്കിക്കോളുമെന്നും കടകംപള്ളി പ്രതികരിച്ചു. അനാവശ്യ കാര്യങ്ങൾക്ക് ചർച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ദുരിതാശ്വാസ നിധിയില്‍നിന്നു പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയും റവന്യൂ സെക്രട്ടറിയും ഏറ്റുമുട്ടി. സെക്രട്ടറിയോടു വിശദീകരണം ചോദിച്ചെന്നു മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്നു ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചു.

LEAVE A REPLY