ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പിൽ അമേരിക്കൻ ക്രിസ്തുമസ് വർണ്ണങ്ങൾ

0
1626
ന്യൂയോർക്ക്: എങ്ങും വർണ്ണ വിളക്കുകളും വർണ്ണ ശബളമായ ക്രിസ്തുമസ് കാഴ്ച്ചകളുമായി, നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായി പ്രത്യേകിച്ച് മലയാളികളുടെ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നിൽ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ്. അമേരിക്കയിൽ ക്രിസ്തുമസ് സീസൺ ആരംഭിച്ചതോടെ വഴിയോരങ്ങളിലും വീടുകളിലും ഉത്സവ പ്രതീതിയാണ്. അലങ്കാര വിളക്കുകൾ കൊണ്ടു വീട് അലങ്കരിക്കുന്നതിനും, ക്രിസ്തുമസ് ഗിഫ്റ്റ് വാങ്ങുന്നതും ഈ ഹോളിഡേ സീസണിന്റെ പ്രത്യേകതയാണ്. ക്രിസ്തുമസ് പ്രമാണിച്ച് ലോക മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു കൊണ്ട് ബിഷപ്പ് ജോയ് ആലപ്പാട്ട് പിതാവ്, സ്വാമി ഗുരുരത്നം ജ്ഞാനതപസി, ഫിലാഡൽഫിയ സിറ്റി പോലീസ് കമ്മീഷ്ണർ റിച്ചാർഡ് റോസ്സ്, ഫിലാഡൽഫിയ സിറ്റി കൗൺസിൽമാൻ അൽ റ്റൗബെൻബെഗർ തുടങ്ങിയവർ ക്രിസ്തുമസ്സ്, അശംസകൾ നേരുന്നുണ്ട് ഈ എപ്പിസോഡിൽ.
ഒപ്പം റേയ്ച്ചൽ ആനി ഉമ്മൻ എന്ന കൊച്ചു കൂട്ടുകാരിയുടെ മനോഹരമായ ക്രിസ്തുമസ് ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്തുമസ് സീസണിലെ ഏറ്റവും വലിയ ആകർഷണമായ കരോൾ ഗാനങ്ങൾ ലോക മലയാളികൾക്കായി ആലപിക്കുന്നത്, സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ കൊയറാണ്.
ഫിലാഡൽഫിയ എക്യുമിനിക്കൽ ഫെലോഷിപ്പിന്റെ 31- ആമത് സംയുക്ത ക്രിസ്തുമസ്, ആഘോഷമായി കൊണ്ടാടി. അതോടൊപ്പം തന്നെ ചിക്കാഗോയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട ആയി നടത്തി വരുന്ന എക്യുമിനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പിൽ ഈയാഴ്ച്ച വിത്യസ്തങ്ങളായ അമേരിക്കൻ കാഴ്ച്ചകളുടെ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
ഇങ്ങനെ ഒട്ടനവധി അമേരിക്കൻ കാഴ്ച്ചകളുമായി ഈയാഴ്ച്ച ഏഷ്യനെറ്റ് യൂ.എസ്. റൗണ്ടപ്പ് വീണ്ടും എത്തുകയാണ് ലോക മലയാളികളുടെ മുന്നിൽ.
ഈ എപ്പിസോഡിന്റെ അവതാരക, ഡോ: മിയ നിഥിൻ ആണ്.  എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.
വിനോദ് കൊണ്ടൂർ ഡേവിഡ്.

LEAVE A REPLY