ഓഖി മുന്നറിയിപ്പ് സർക്കാർ ഫയലിൽ ഒതുക്കി: ചെന്നിത്തല

0
175

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​ സർക്കാർ ഫയലിൽ കെട്ടിവെച്ചെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല. ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണു ചുഴലിക്കാറ്റാണെന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണം. നഷ്ടപരിഹാര തുക 25 ലക്ഷമായി ഉയർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും ജനങ്ങളെ പ്രകോപിപ്പിക്കുകയാണു ചെയ്തത്. കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം നവംബർ 29ന്​ തന്നെ മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ സംസ്​ഥാന സർക്കാർ ഉണർന്ന്​ പ്രവർത്തിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ദുരന്തം ഉണ്ടായ ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സർക്കാരിന്റെ കടമ. മത്സ്യതൊഴിലാളികളെ പേടിച്ചാണോ മുഖ്യമന്ത്രിയെ ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നതെന്ന ചോദ്യവും ചെന്നിത്തല ഉന്നയിച്ചു.

LEAVE A REPLY