മധ്യപ്രദേശില്‍ എട്ട് വയസുകാരിക്ക് ക്രൂരപീഡനം

0
191

12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാംത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കിയിട്ട് മണിക്കൂറുകൾ പിന്നിടവെയാണ് മധ്യപ്രദേശിൽ എട്ട് വയസുകാരിക്ക് ക്രൂര പീഡനം. മധ്യപ്രദേശിലെ ചന്ദേര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. അയല്‍വാസിയായ യുവാവിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാംത്സംഗം ചെയ്യുന്നവര്‍ മനുഷ്യരല്ലെന്നും അവര്‍ ചെകുത്താന്‍മാരാണെന്നും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരാണെന്നുമാണ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ ബില്‍ പാസാക്കികൊണ്ട് നിയമസഭയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭ ഐക്യകണ്‌ഠേനയാണ് ബില്‍ പാസാക്കിയത്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നതാണ്.

LEAVE A REPLY