ഓഖി ദുരന്തം: ദുരിത ബാധിതർക്ക് പ്രത്യേക പാക്കേജുമായി ഇന്ന് മന്ത്രിസഭാ യോഗം

0
74

ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവർക്കായുള്ള പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കും. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയടക്കം നല്‍കുന്നതാകും പാക്കേജുകൾ . വള്ളം, ബോട്ട്, വല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് തൊഴിൽ മേഖലയിലേക്ക് മടക്കിക്കൊണ്ടുവാരാനാണു ശ്രമം. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള ധനസഹായം നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷവും പരുക്കേറ്റവര്‍ക്ക് പതിനയ്യായിരം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ആറ് ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ മരണം മുപ്പത്തിയഞ്ചായി. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

LEAVE A REPLY