സിനിമാ നാടക അഭിനേത്രി തൊടുപുഴ വാസന്തി അന്തരിച്ചു

0
81

സിനിമാ  നാടക അഭിനേത്രി തൊടുപുഴ വാസന്തി അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയിൽ നടക്കും. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് പി വാസന്തി എന്ന തൊടുപുഴ വാസന്തിയുടെ ജനനം. 450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 16ഓളം ടെലിവിഷന്‍ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. 16ഓളം ടെലിവിഷന്‍ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്

അടൂർ ഭാവാനിക്കൊപ്പം നാടക ട്രൂപ്പിൽ ചേർന്നു. ‘പീനൽകോഡ്’ എന്ന നാടകത്തിൽ അഭിനയിക്കവെ അടൂർ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്. ‘എന്റെ നീലാകാശം’ എന്ന സിനിമയിലൂടെ ആദ്യമായി ക്യാരക്‌ടർ വേഷം ലഭിച്ചു. അതിൽ നല്ല വേഷമായിരുന്നിട്ടും വാസന്തിക്ക് കൂടുതൽ വേഷങ്ങൾ ലഭിച്ചില്ല. വീണ്ടും നാടകലോകത്തേക്ക് മടങ്ങിയ വാസന്തി, കേരളത്തിലെ പല നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. അതിനിടയിൽ റേഡിയോ നാടക രംഗത്തും അവർ സജീവമായിരുന്നു. ആ കാലത്ത് ഒ. മാധവനുമായുള്ള വാസന്തിയുടെ ശബ്ദസാമ്യം കൗതുകകരമായ ഒരു കാര്യമായിരുന്നു. കെ.ജി ജോർജ്ജിന്റെ ‘യവനിക’, അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങൾ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ദേയ വേഷങ്ങൾ ചെയ്തു. ഭരതൻ, പത്മരാജൻ, ജോഷി, ഹരിഹരൻ, പി ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

1976 മുതൽ സിനിമയിൽ സജീവമായ വാസന്തി, നാനൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തൊടുപുഴ വാസന്തിയെ തേടി സംസഥാന സർക്കാരിന്റെ പുരസ്കാരം എത്തിയത്. 1976 മുതൽ സിനിമയിൽ സജീവമായ വാസന്തി, നാനൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തൊടുപുഴ വാസന്തിയെ തേടി സംസഥാന സർക്കാരിന്റെ പുരസ്കാരം എത്തിയത് കേരള സംഗീത നാടക അക്കാദമി വഴി നാടക രംഗത്തെ സംഭാവനകൾക്കായിരുന്നു. ‘വരമണി നാട്യാലയം’ എന്ന നൃത്ത വിദ്യാലയം നടത്തിയിരുന്നു

LEAVE A REPLY