തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണ് ഉചിതം : ഹൈ കോടതി

0
176

തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മന്ത്രി ദന്തഗോപുരത്തിൽനിന്നു താഴെയിറങ്ങണമെന്ന് അഭിപ്രായപ്പെട്ട കോടതി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും പറഞ്ഞു. ജസ്റ്റിസ് പി.എന്‍. രവീന്ദ്രനാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്. സർക്കാറിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയെ അയോഗ്യനാക്കേണ്ട സാഹചര്യമാണുള്ളതെന്നും കോടതി വിലയിരുത്തി. രാവിലെ ഹര്‍ജിയെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി ഹര്‍ജി പിന്‍വലിക്കാന്‍ അവസരം നല്‍കിയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ വ്യക്തമാക്കി. ശേഷം കോടതി ചേർന്നപ്പോൾ ഹരജി പിൻവലിക്കുന്നില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

LEAVE A REPLY