ജി എസ് ടി : 177 ഉത്പന്നങ്ങളുടെ വില കുറയും

0
187

177 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ നിന്നും ഒഴിവാക്കി. ഈ ഉൽപന്നങ്ങളുടെ നികുതി 28 ശതമാനത്തിൽനിന്ന് 18 ആയി കുറച്ചതോടെയാണിത്. ഉപഭോക്തൃ ഉത്പന്നങ്ങളായ ചോക്കലേറ്റ്, ചുയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ നികുതിയാണ് കുറയ്ക്കുക. വില കുറയുന്ന ഉത്പന്നങ്ങളുടെ പൂർണവിവരം യോഗ ശേഷം പുറത്തുവിടും. മൂന്നു കോടിയിലേറെവരുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്‌എംഇ)ക്ക് ആശ്വാസമാകുന്നതാണ് കൗൺസിൽ തീരുമാനം

LEAVE A REPLY