വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ മഹാമഹം-ബ്രൂക്കിലിനില്‍ നവംബര്‍ 19ന്

0
296

ബ്രൂക്ക്‌ലിന്‍(ന്യൂയോര്‍ക്ക്): വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ട കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാള്‍ നവംബര്‍ 19 ഞായര്‍ വൈകീട്ട് 4 മുതല്‍ മന്‍ഹാട്ടന്‍ അവന്യുവിലുള്ള സെന്റ് ആന്റണീസ് സെന്റ് അല്‍ഫോണ്‍സസ് ചര്‍ച്ചില്‍ വെച്ച് ആഘോഷിക്കുന്നു.

ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന തിരുകര്‍മ്മകള്‍ക്ക് റവ.ഡോ.ജോസഫ് പാലക്കല്‍ (C.M.I) നേതൃത്വം നല്‍കും. റവ.കാവുങ്കല്‍ സേവി(സി.എം.ഐ.ഡലിഗേറ്റ് സുപ്പീരിയര്‍, യു.എസ്.എ., കാനഡ), ഫാദര്‍. ആന്റണി വടകര(സി.എം.എ.) തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും.
തിരുനാള്‍ മഹാമഹത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഫാ.ഡേവി, ഫാ.ആന്റണി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

മാസ്സിനുശേഷം പാരിഷ്ഹാളില്‍ റസിപ്ഷനും ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ഡേവി: 718-290-3691
ഫാ.ആന്റണി-929 271 8870

പി.പി.ചെറിയാന്‍

LEAVE A REPLY