ബിസിസിഐ യ്ക്ക് തിരിച്ചടി: കൊച്ചി ടസ്‌ക്കേഴ്‌സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

0
88

ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയതിന് നഷ്ടപരിഹാരമായി കൊച്ചി ടസ്‌ക്കേഴ്‌സിന് ബി.സി.സി.ഐ 850 കോടി രൂപ നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ വിധി. കൊച്ചിൻ ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2015ലാണ് ആർബിട്രേറ്റർ വിധിക്കുന്നത്. പണം മടക്കിനൽകിയില്ലെങ്കിൽ വർഷം 18 ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞിരുന്നു. 2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്സിനെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ബി.സി.സി.ഐ പുറത്താക്കിയത്.

LEAVE A REPLY