ഇനി പകവീട്ടലിന്‍റെ കാലം ദിലീപ് കണ്ണുരുട്ടി, ഉടമകള്‍ ചുരുണ്ടുകൂടി, വീണ്ടും തീയേറ്ററുകളുടെ തലപ്പത്ത്

0
491

ദിലീപൊന്നു കണ്ണുരുട്ടിയാല്‍ തീരുന്നതെയുള്ളൂ അമ്മയെന്നു ബോധ്യപ്പെടുമ്പോള്‍ പ്രതികാരദാഹിയായ ഒരു മനുഷ്യനെ താരങ്ങള്‍ ഭയപ്പെടുന്നു. സിനിമയില്‍ ഇനി യുവതാരങ്ങളെ ഒതുക്കാന്‍ ദീലിപ് പറയേണ്ടി വരില്ല. അ്ല്ലാതെ ദിലീപിന്‍റെ മനസ് കണ്ട് മറ്റുള്ളവര്‍പ്രവര്‍ത്തിച്ചു കൊള്ളുമെന്ന അവസ്ഥയാണ് സംജാതമാകുന്നത്. ദീലിപ് ഫാന്‍സുകാര്‍ പീഡനത്തിനിരയായ നടിക്ക് അനുകൂലമായി രംഗത്തു വന്ന നടികളെയും വനിതകളെയും അസഭ്യവര്‍ഷം ചൊരിയുകയും ഒരു ചുവടുകൂടി കടന്നു മാനഭംഗപ്പെടുത്തുമെന്ന രീതിയില്‍ പോസ്റ്റിടുകയും ചെയ്തിരിക്കുന്നു. ഇവരെല്ലാം കൂടി ദീലിപിനു രാജകീയ കിരീടം വച്ചു കൊടുക്കുമ്പോള്‍ ഇനി പകവീട്ടിലിന്‍റെ കാലമായിരിക്കുമെന്ന സൂചനയാണ് സിനിമലോകത്ത് വരുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടി നടന്‍ ദിലീപ് പുറത്തിറങ്ങിയതോടെ താരത്തിനെതിരെ നടപടികള്‍ സ്വീകരിച്ചവര്‍ക്കെതിരെ എം എല്‍ എയും നടനുമായ ഗണേഷ് കുമാര്‍ രംഗത്ത്. സിനിമയിലേക്ക് ദിലീപ് തിരിച്ചെത്തുമെന്നാണ് എല്ലാവരും കരുതുന്നത്. കുറ്റാരോപിതനായപ്പോഴേക്കും ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പിരിച്ചുവിട്ടത് ശരിയായില്ലെന്നും ഗണേഷ് കുമാര്‍ പറയുന്നു. ദിലീപിന്‍റെ അംഗത്വം റദ്ദാക്കിയത് നിയമവിരുദ്ധമായാണ് എന്നും ഗണേഷ് തുറന്നടിച്ചു. സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി മമ്മൂട്ടിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ലെന്നും താല്‍ക്കാലികമായി മാരവിപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഗണേഷ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.’പൃഥ്വിരാജിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നു. ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും അധികം പറഞ്ഞത് പൃഥ്വിയാണെന്നും ആരോപണമുയരുന്നുണ്ട്. അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് നിലവിലെ സാഹചര്യത്തില്‍ ദിലീപാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY