അഭിനയിച്ച് തകര്‍ക്കുന്നവര്‍ക്ക് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തില്‍ അവസരം

1
848

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോളാണ് എത്തിയിരിക്കുന്നത്. 18നും 60നും ഇടയില്‍ പ്രായമുള്ള അഭിനേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഓപസ് പെന്റയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഭിനയിച്ച് തകര്‍ക്കുമെന്ന് അഹങ്കാരമുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണനയുണ്ടെന്ന് കാസ്റ്റിംഗ് കോളില്‍ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഈ മാസം 25, 26, 30 തീയതികളില്‍ എറണാകുളം ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള നിയോ ഫിലിം സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുമണിവരെ താത്പര്യമുള്ളവര്‍ക്ക് ചെല്ലാം. 22ന് മുമ്പായി ബയോഡേറ്റ actorspool@neofilmschool.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം.

1 COMMENT

LEAVE A REPLY