സൂര്യയുടെ താനാ സേർന്ത കൂട്ടം വരുന്നു !……..

0
210


സൂ
ര്യ നായകനാവുന്ന “താനാ സേർന്ത കൂട്ട”ത്തിന്റെ ചിത്രീകരണം പൂർത്തിയായി. “നാനും റൗഡി താൻ ” എന്ന ഹിറ്റ് ചിത്രത്തിലൂടെ  യുവ തമിഴ് സിനിമാ സംവിധായകരുടെ നിരയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത വിഘ്നേഷ് ശിവൻ രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദര്ശനത്തിനെത്തും.കീർത്തി സുരേഷാണ് നായിക. കാർത്തിക്ക് വില്ലൻ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. “താനാ സേർന്ത കൂട്ടം ” എന്ന പേരിൽ തന്നെ ഒരു രാഷ്ട്രീയ ചുവയുണ്ടല്ലോ എന്ന ചോദ്യവുമായി വിഘ്നേഷ് ശിവനെ സമീപിച്ചു. “ഇല്ലേ ഇല്ല”എന്ന മറുപടിയോടെ അദ്ദേഹം “താനാ സേർന്ത കൂട്ട”ത്തെ കുറിച്ച് വാചാലനായി.

” ജീവിതത്തിൽ ഓരോ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും അകപ്പെട്ടവർ,പീഡനമേറ്റവർ ഇവർ ഒന്നിച്ചു ചേർന്നാൽ എന്തു സംഭവിക്കും എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വിഷയമാണ് ചിത്രത്തിന്റെ പ്രമേയത്തിന് ആധാരം. അത് ഒരു വിനോദ ചിത്രത്തിന്റെ ഫോർമുലയിൽ രസകരമായും കളർഫുള്ളായും പറഞ്ഞിരിക്കയാണ് “താനാ സേർന്ത കൂട്ട”ത്തിൽ.ഇത് സൂര്യയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു പുതിയ പ്ലോട്ടാണ്.അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വേഷത്തിൽ, അദ്ദേഹത്തെ വ്യത്യസ്തമായി അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കയാണ്.
വില്ലനെ കുറിച്ച് പറയുകയാണെങ്കിൽ, ഇതിൽ വില്ലന്റെ കാഴ്ചപ്പാടിൽ നായകനായിരിയ്ക്കും വില്ലൻ. കാർത്തിക്കാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.എന്നാൽ ഒറ്റ വാക്കിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തെ  വില്ലൻ എന്ന് പറയാനുമാവില്ല.  ഒരു വൈവിദ്ധ്യം കാർത്തിക്കിന്റെ കഥാപാത്രത്തിനുണ്ട്.അത് സൂര്യയുടെ കഥാപാത്രത്തെ പോലെ തന്നെ പുതുമയുള്ളതുമായിരിയ്ക്കും… പൊതുവെ കാർത്തിക്ക് അത്ര പെട്ടെന്നൊന്നും ഒരു കഥാപാത്രത്തെ സ്വീകരിക്കുന്ന കൂട്ടത്തിലുള്ള നടനല്ല. ഈ കഥാപാത്രം അദ്ദേഹം ചെയ്താൽ നന്നായിരിയ്ക്കുമെന്ന് കരുതി സമീപിച്ചു. അദ്ദേഹത്തിന് കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടു. കാർത്തിക്ക് സാറിന്റെ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നായിരിക്കും.

ഇതുവരെ സൂര്യയുമായി ജോഡി ചേരാത്ത ഒരു  നായികയായാൽ നന്നായിരിക്കും എന്നു കരുതിയാണ് കീർത്തി സുരേഷിനെ തിരഞ്ഞെടുത്തത് . ഒരു മിഡിൽ ക്ലാസ് പെൺകുട്ടിയുടെ കഥാപാത്രത്തമാണ് കീർത്തിയുടേത്. ഏറെ അഭിനയ സാധ്യതയുള്ള നായികാ കഥാപാത്രം.കീർത്തിയുടെ പുതിയ രൂപത്തിൽ ഭാവങ്ങൾ ഈ ചിത്രത്തിൽ ദർശിക്കാനാവും.
“താനാ സേർന്ത കൂട്ടം ” പ്രേക്ഷകർക്കും സൂര്യയുടെ ആരാധകർക്കും ഏറെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള എല്ലാ വിനോദ ഘടകങ്ങളുമുള്ള ആസ്വാദ്യകരമായ സിനിമയായിരിയ്ക്കും. നമുക്ക് അറിയാത്ത വിഷയങ്ങൾ , കാണാത്ത ഒരു ലോകം, പോകാത്ത ഒരു സ്ഥലം ഇവിടുങ്ങളിലേയ്ക്കുള്ള നമുക്ക് ത്രില്ലേകും.അത്തരത്തിലുള്ള ഒരു ത്രില്ലിങ്ങ്  ജേർണിയായിരിയ്ക്കും “താനാ സേർന്ത കൂട്ടം “. സിനിമയെക്കുറിച്ചുള്ള ആമുഖം മാത്രമാണിത്. വഴിയേ വിശദമായി പറയാം..” വിഘ്നേഷ് ശിവൻ പറഞ്ഞു.

‘സ്റ്റുഡിയോ ഗ്രീൻ’ കെ.ഈ.ജ്ഞാനവേൽ നിർമ്മിക്കുന്ന “താനാ സേർന്ത കൂട്ട”ത്തിൽ  രമ്യാകൃഷ്ണൻ, നന്ദ, സെന്തിൽ, ആർ.ജെ.ബാലാജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ദിനേഷ് കൃഷ്ണൻ ഛായാഗ്രഹണവും അനിരുദ്ധ് സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.

                                                                                                                              സി.കെ.അജയ് കുമാർ,PRO

LEAVE A REPLY