കെപിസിസി പ്രസിഡന്‍റ്: ഉമ്മന്‍ചാണ്ടി തിരുമാനിക്കും

0
258

നിലവിലെ കെപിസിസി പ്രസിഡന്‍റ് എം.എം.ഹസന്‍ കോണ്‍ഗ്രസിനു പോലും ശാപമാണെന്നു വിലയിരുത്തപ്പെടുമ്പോള്‍ കേന്ദ്രനേതൃത്വത്തിനു പറ്റിയ അമളി മായ്ക്കാന്‍ ശ്രമിക്കുമെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെപിസിസി പ്രസിഡന്‍റായി ഉമ്മന്‍ചാണ്ടി വരും അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി തീരുമാനിക്കുന്ന എ ഗ്രൂപ്പ് നേതാവ് കെപിസിസി പ്രസിഡന്‍റാകും. ഉമ്മന്‍ചാണ്ടിക്കു സ്ഥാനം നല്‍കുന്നതാണ് ഹൈക്കമാന്‍ഡിനു താല്‍പര്യം. ഏറ്റെടുത്തില്ലെങ്കില്‍ മറ്റൊരു സാധ്യതയായി കേന്ദ്രനേതൃത്വത്തിനും ഏ.കെ.ആന്‍റണിക്കും കെ.സി. വേണുഗോപാല്‍ വരണമെന്നാഗ്രഹം.

എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും സഹായവും ഉണ്ടാകണമെന്ന് മാത്രം. ഉമ്മന്‍ചാണ്ടിയുടെ ലിസ്റ്റില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ് തുടങ്ങിയവരുണ്ട്. അതെ സമയം ഗ്രൂപ്പിനധിതമായി വി.ഡി. സതീശന്‍ , അല്ലെങ്കില്‍ ടി.എന്‍. പ്രതാപന്‍ വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ,. പ്രയോജനമുണ്ടാകില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ എ ഗ്രൂപ്പിനുള്ള അപ്രമാധിത്വമാണ് പ്രശ്നം. ഐ ഗ്രൂ്പ്പ് വെറും റബര്‍സ്റ്റാമ്പായി മാറി കഴിഞ്ഞു. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ പോലും ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. ഓരോ ജില്ലകളിലും ഐ ഗ്രൂപ്പിനെ നയിക്കുന്നവര്‍ പോലും അഴിമതിക്കേസുകളിലും ആരോപണങ്ങളിലും മുഴുകിയിരിക്കുന്നവരാണ്. ഐ ഗ്രൂപ്പിലുള്ള ചന്ദ്രശേഖരന്‍, ഫിലിപ്പ് ജോസഫ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയവരെല്ലാം രമേശിന്‍റെ അരുമകളാണ്. എന്നാല്‍ ഇവരെല്ലാം അണികള്‍ ആരോപണം ഉന്നയിക്കുന്നവരാണ്.

വേങ്ങരയില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടത്തിയെന്നാണ് അറിയുന്നത്.. തിരഞ്ഞെടുപ്പ് വരെ സമവായത്തോടെ നീങ്ങാന്‍ ഐ, എ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി. കഴിഞ്ഞ ദിവസം എ, ഐ ഗ്രൂപ്പിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഉപ തിരഞ്ഞെടുപ്പിനു മുമ്പ് കണ്ടെത്താനുംം തീരുമാനിച്ചിട്ടുണ്ട്. സപ്തംബര്‍ 20നു മുമ്പ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ഒക്ടോബറില്‍ സമവായത്തിലൂടെ തിരഞ്ഞെടുക്കാനും ധാരണയിലെത്തി. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ അടുത്ത ദിവസം ചര്‍ച്ച നടത്തിയേക്കും. നിലവില്‍ എംഎം ഹസനാണ് കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല.

LEAVE A REPLY