ഫാ. ടോം ഉഴുന്നാലിന് മോചനം

0
166

യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ മോചിപ്പിച്ചു. ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ചെയാണ് ഫാ. ടോം ഒഴുന്നാൽ മോചിതനായത്. ഇന്നോ നാളെയോ അദ്ദേഹം കേരളത്തിലേക്ക് യാത്ര തിരിക്കുമെന്നും അവിടത്തെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാർത്ത പുറത്ത് വന്ന് അരമണിക്കൂറിന് ശേഷമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. വിവരം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ട്വീറ്റ് ചെയ്തു. ഇതിനിടെ നിരവധി തവണ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഈ വര്‍ഷം മേയിലാണ് ഏറ്റവും ഒടുവിലായി വീഡിയോ പുറത്ത് വന്നത്. വീഡിയോയില്‍ അതീവ ക്ഷീണിതനായി കാണപ്പെട്ട് ഉഴുന്നാലില്‍, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിത്സ ആവശ്യമുണ്ടെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

LEAVE A REPLY