ശശികലയെ പുറത്താക്കി

0
164

വി.കെ. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കി ഇന്ന് ചേർന്ന അണ്ണാ ഡി.എം.കെ യോഗം പ്രമേയം പാസാക്കി.ശശികലയുടെ ബന്ധുവും ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനേയും പാർട്ടിയിൽനിന്ന് പുറത്താക്കി. നീർസെൽവത്തെ ചീഫ് കോഓഡിനേറ്ററായും പളനിസാമിയെ അസിസ്റ്റന്റ് കോഓഡിനേറ്ററായും കൗൺസിൽ തിരഞ്ഞെടുത്തു. ജയലളിതയുടെ ഓര്‍മയ്ക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും യോഗം തീരുമാനിച്ചു.

LEAVE A REPLY