ഇന്ത്യയുടെ 70-ാം സ്വാതന്ത്യ്ര ദിന വാര്‍ഷിക വേള കുറിച്ച്‌ കൊണ്ട്‌ ‘എന്റെ ഭാരതം’ എന്ന മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു

0
320

കൊച്ചി: ഇന്ത്യ ഈ വരുന്ന ഓഗസ്റ്റ്‌ 15ന്‌ 70-ാം സ്വാതന്ത്യ്ര ദിന വാര്‍ഷികം ആഘോഷിക്കുകയാണ്‌. ഈ വേളയില്‍ നമ്മുടെ സ്വാതന്ത്യ്ര സമര സേനാനികളെയും ധീര ജവാന്മാരെയും സ്‌മരിക്കുകയും നാടിന്റെ വൈവിധ്യങ്ങള്‍ വിളിച്ചോതുകയും ചെയ്യുന്ന മ്യൂസിക്‌ വീഡിയോ ‘എന്റെ ഭാരതം’ റിലീസ്‌ ചെയ്‌തു.

ഹിഷാം അബ്ദുള്‍ വഹാബും ദയാ ബിജിബാലും ചേര്‍ന്നാണ്‌ അബ്ബാസ്‌ അലി വെങ്ങോല രചിച്ച ഗാനം ആലപിച്ചിരിക്കുന്നത്‌. ബിനീഷ്‌ മണി സംഗീതം നല്‍കിയിരിക്കുന്നു. മ്യൂസിക്‌ വീഡിയോയുടെ സംവിധാനം ചെയ്‌തിരിക്കുന്നത്‌ ബിനീഷ്‌ ഭാസ്‌ക്കറാണ്‌.

ഛായാഗ്രഹണം പ്രവീണ്‍ നില്‍ഗിരിസും ചിത്രസംയോജനം സുനേഷ്‌ സെബാസ്റ്റ്യനും നിര്‍വഹിച്ചിരിക്കുന്നു. ഈ മ്യൂസിക്‌ വീഡിയോ നിര്‍മിച്ചിരിക്കുന്നത്‌ സന്തോഷ്‌ കുമാര്‍ എന്‍ എസ്‌, വിജീഷ്‌ അപ്പു, അനുപമ ജോയ്‌ എന്നിവര്‍ ചേര്‍ന്നാണ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.

‘എന്റെ ഭാരതം’ മ്യൂസിക്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണുവാന്‍: https://www.youtube.com/watch?v=pDe9RD8t4cA

LEAVE A REPLY