റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ പിതാവ് കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ ജോണ്‍ ജോര്‍ജ് (90) നിര്യാതനായി.

0
805

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനിപോളിന്റെയും, Mass Mutual Financial Representative ജോർജ് ജോസഫിന്റെയും  പിതാവ് കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ ജോണ്‍ ജോര്‍ജ് (90) നാട്ടില്‍ നിര്യാതനായി.ശവസംസ്‌കാരം 20 വെള്ളിയാഴ്ച്ച 2 മണിക്ക് കല്ലൂർക്കാട് സെൻറ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും.

ഭാര്യ മേരി ജോര്‍ജ് 2008-ല്‍ നിര്യാതയായി. മാറിക പെരുമ്പനാനിക്കല്‍ കുടുംബാംഗമായിരുന്നു. 12 മക്കളില്‍ ഒരാള്‍ നിരാതനായി. എട്ടു പേര്‍ അമേരിക്കയിലുണ്ട്.
മക്കള്‍: റിട്ട. വിംഗ് കമാന്‍ഡര്‍ എന്‍.വി ജോണ്‍ (ആചാര്യ ജോണ്‍ സച്ചിദാനന്ദ (ലളിത), ഇന്ത്യ; പരേതനായ സെബാസ്റ്റ്യന്‍ ജോര്‍ജ്, ഇന്ത്യ; ഡോ. ആനി പോള്‍ (അഗസ്റ്റിന്‍ പോള്‍-റോക്കലാന്‍ഡ്); ജോര്‍ജ് ജോസഫ്. മെറ്റ്‌ലൈഫ് (തങ്കമ്മ-റോക്ക് ലാന്‍ഡ്);കറക്ഷന്‍ ഓഫീസര്‍ തോമസ് ജോര്‍ജ് (ഫിലോമിന-റോക്ക് ലാന്‍ഡ്); മറിയ തോട്ടുകടവില്‍ (തോമസ്-ന്യു ജെഴ്‌സി); റെന്നി ജോര്‍ജ് (റോക്ക് ലാന്‍ഡ്); ചേച്ചമ്മ തോമസ് (തോമസ്-ലോംഗ് ഐലന്റ്); അലോഷ്യസ് ജോര്‍ജ് (ലിന്‍സി-ഇന്ത്യ); എറണാകുളത്ത് വികലാംഗര്‍ക്കായുള്ള പ്രത്യാശ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സൈമണ്‍ ജോര്‍ജ് (ഹണി-ഇന്ത്യ); സബീന സെബാസ്റ്റ്യന്‍ (സെബാസ്റ്റ്യന്‍-ന്യു ജെഴ്‌സി); ജെറി ജോര്‍ജ് (ലിസ-ന്യു ജെഴ്‌സി)

28 കൊച്ചു മക്കളുണ്ട്. യു.എസ്. മറീനില്‍ വിശിഷ്ട സേവനമനുഷ്ടിച്ച ചാര്‍ലി ജയിംസ് പൗത്രരില്‍ ഒരാളാണ്.

പുത്രന്‍ ജോര്‍ജ് ജോസഫിന്റെ (മെറ്റ്‌ലൈഫ്) വസതിയില്‍ ഇന്നു വൈകിട്ട് 6 മണിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഡയറകടര്‍ ഫാ. തദ്ദേവുസ് അരവിന്ദത്തിന്റെ നേത്രുത്വത്തില്‍ പ്രാര്‍ഥന ഉണ്ടായിരിക്കും. (73 ഗില്‍ക്രെസ്റ്റ് റോഡ്, വാലി കോട്ടേജ്, ന്യു യോര്‍ക്ക്-10989
news from jose kadapuram

LEAVE A REPLY