അമ്മ പിളരുമോ ?..പുതിയ സംഘടനയ്ക്കു ആര് നേതൃത്വം നല്‍കും?

0
256

അമ്മയില്‍ നിന്ന് ഒരു വിഭാഗംപിളര്‍ന്നു പുതിയ സംഘടന ഉണ്ടാക്കുവാനുള്ള ചരട് വലികള്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട് . ദിലീപിന് ജാമ്യം കിട്ടിയായാല്‍ ഉടന്‍ തന്നെ അടുത്ത എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ദിലീപിന്റെ പുറത്താക്കല്‍ സസ്‌പെന്‍ഷന്‍ ആയി വെട്ടിചുരുക്കാനാണ് സാധ്യത.

ഇതിനെ പ്ര്വിഥ്വി രാജുംഅവരെ പിന്താങ്ങുന്നവരും ഒരിക്കലും അംഗീകരിക്കുവാന്‍ സാധ്യത ഇല്ല .ഈ സാഹചര്യത്തില്‍ ഒരു പക്ഷെ സംഘടന പിളരാന്‍ ആണ് സാധ്യത . വുമണ്‍ കളക്റ്റീവ് വിനെ കൂടെ ഉള്‍പ്പെടുത്തി പുതിയ ഒരു സംഘടന. ദിലീപിന് ജാമ്യം കിട്ടിയാല്‍ തന്നെ പൊതുജനത്തെ സമീപിക്കാന്‍ അമ്മയ്ക്ക് കഴിയില്ല. ഈ അവസരത്തില്‍ ആണ് പോതുജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് വിശ്വാസം നേടാന്‍ യുവ താരങ്ങള്‍ ശ്രമിക്കുക. രണ്ടു സംഘടന ഉണ്ടായാല്‍ സിനിമയില്‍ തങ്ങളുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് എന്തെല്ലാം പ്രശ്ങ്ങള്‍ ഉണ്ടാകാം എന്നതിനെ കുറിച്ച് പഠിക്കുകയും അതെങ്ങനെ പരിഹരിക്കാം തുടങ്ങിയ ഗൃഹപാഠങ്ങള്‍ ആണ് ഇപ്പോള്‍ യുവ താര ഗ്രൂപ്പ് ആലോചിച്ചു പഠിച്ചു കൊണ്ടിരിക്കുന്നത്

ആദ്യമായിട്ടാണ് അമ്മയില്‍ ചങ്കുറ്റത്തോടെ താര രാജാക്കമാരെ വെല്ലുവിളിച്ചു ചില അംഗങ്ങള്‍ അവരുടെ ആവശ്യം നടപ്പാക്കുന്നത് . തങ്ങളുടെ കൈയില്‍ നിന്ന് സംഘടന വിട്ടുകൊടുക്കാതിരിക്കുവാന്‍ പല്ലും നഖവും ബുദ്ധിയും ഉപയോഗിച്ച് താര രാജാക്കന്മാര്‍ നേരിടും . ഒരു കാരണ വശാലും ദിലീപ് എന്ന നടനെ അമ്മക്ക് കൈവിടാന്‍ ആകില്ല , എന്തെന്നാല്‍ , മറ്റാരെക്കാളും അമ്മക്ക് വേണ്ട സാമ്പത്തിക അടിത്തറ ഒരുക്കി തന്ന നടനാണ് ദിലീപ് .

ഇതിനായി ഏതു അറ്റം വരെ പോകാന്‍ താര രാജാക്കന്മാരും അവരുടെ ഗ്രൂപ്പും തയ്യാറാകും, . അറസ്റ്റ് ചെയ്ത അവസരത്തില്‍ മാധ്യമങ്ങള്‍ അഭിപ്രായ വ്യത്യാസം മുതലെടുക്കാതിരിക്കാന്‍ വേണ്ടി ഒരു താല്‍ക്കാലിക വിട്ടു വീഴ്ച ചെയ്തത് ഇനി മുതലെടുക്കാന്‍ ആരെയും സമ്മതിക്കില്ല .അമ്മയില്‍ പിളര്‍പ്പിന് ശ്രമിക്കുന്നവരെ നിരായുധരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംഘടനയുടെ തലപ്പത്ത് നിന്ന് ഇന്നസെന്റും മോഹന്‍ലാലും മമ്മൂട്ടിയും മാറാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇത് ചെയ്യരുതെന്ന് ദിലീപ് അനുകൂലികളായ നടന്മാര്‍ താരങ്ങളില്‍ സമ്മര്‍ദ്ദം തുടരുകയാണ്.

ഒരു കാരണവശാലും പൃഥ്വിരാജിന്റെ കൈയിലേക്ക് താര സംഘടനയെ എറിഞ്ഞു കൊടുക്കരുതെന്നാണ് നിര്‍ദ്ദേശം. ഈ സാഹചര്യത്തിലാണ് ഇന്നലെ നടക്കാനിരുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചത്. അടുത്തയാഴ്ച നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.

പൃഥ്വിരാജും സിനിമയിലെ വനിതാ കൂട്ടായ്മയും നടത്തുന്ന യോജിച്ചുള്ള നീക്കങ്ങളെ ഗൗരവത്തോടെയാണ് അമ്മയിലെ ഒരു പക്ഷം കാണുന്നത്.

ദിലീപിനെ പുറത്താക്കിയ നടപടി , സസ്‌പെന്‍ഷന്‍ ആയി കുറക്കാന്‍ പ്രുഥിരാജ് ഗ്രൂപ്പ് സമ്മതിക്കില്ല. മമ്മൂട്ടിക്കാണെങ്കില്‍ , ഇനി ദിലീപിനെ കാണുമ്പോള്‍ അമ്മയില്‍ നിന്ന് പുറത്താക്കിയ മെമ്പറെ ഫേസ് ചെയ്യാന്‍ വളരെ പ്രയാസമാണ് . ഇതിനു സൂപ്പര്‍ താരങ്ങള്‍ കാണുന്ന ഉപായം അമ്മയുടെ ഭരണഘടന ആണ് , ഇതില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം അച്ചടക്ക നടപടി എടുക്കുന്നത് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് ആണ് . ഇതിനു ശേഷം മറുപടി തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ . അതിനുശേഷം ഒരു കമ്മിറ്റി ആ പ്രശനം പഠിച്ചു അപ്പീല്‍ പരിശോധിക്കും. ഇതും തൃപ്തികരമല്ല വീണ്ടും അച്ചടക്ക ലംഘനമാണെങ്കില്‍ പുറത്താക്കും . ഈ വിധത്തില്‍ ആണ് തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് .

എന്നാല്‍ ഇപ്പോള്‍ ദിലീപ് ജാമ്യം കിട്ടുന്നതോടെവിചാരണ ചെയ്യാന്‍ പോകുന്ന ഒരു കേസിലെ കുറ്റാരോപിതന്‍ മാത്രം ആണ് . കോടതി കുറ്റവാളിയായി കണ്ടെത്തിയാല്‍ മാത്രമേ ദിലീപിനെ സ്ഥിരമായി പുറത്താക്കാന്‍ കഴിയുകയുള്ളു..

എന്നാല്‍ ഇത്തരം പല അച്ചടക്ക ലംഘനങ്ങള്‍ക്കു പല താരങ്ങളും പരാതി അമ്മക്ക് നല്‍കിയിട്ടുണ്ട് . പക്ഷെ ഒരു തരത്തില്‍ ഉള്ള നടപടിയും ഭരണഘടന അനുസരിച്ചു എടുത്തിട്ടില്ല . രാജിന്റെ പല സിനിമകളും ഒരു പ്രത്യേക താരത്തിന്റെഫാന്‍സ് കൂവി കുളമാക്കിയിട്ടുണ്ട് . ഈ സംഭവത്തെകുറിച്ചക്ര്യത്യമായ തെളിവ് സഹിതം രാജ് പരാതി നല്‍കിയെങ്കിലും ഒന്നും നടന്നില്ല .

ഒരുമിച്ചു നിന്ന് കുടെയുള്ളവന്റെ പാരവെപ്പു സഹിക്കാനാണോ അതോ ചെറിയ സംഘടനയെങ്കിലും നട്ടെല്ലോടു തലയുയര്‍ത്തി നില്‍ക്കണോഇതാണ് ഇപ്പോള്‍ യുവ താരങ്ങള്‍ സ്വയം ചോദിക്കുന്നത്. എന്നാല്‍ അമ്മയെ രാഷ്ട്രീയമായി നേരിടാന്‍ ബി ജെ പി അണിയറയില്‍ കോപ്പുകൂട്ടുന്നുണ്ട്. സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി ചില ചരടുവലികള്‍ നടത്തുവാനാണ് ബി ജെ പിയുടെ ശ്രമം . എന്നാല്‍ ആര്‍ എസ് എസ് പ്രിഥ്വിയെ കൂടെ നിര്‍ത്താന്‍ ആണ് ശ്രമം നടത്തുന്നതെന്നു അടക്കം പറയുന്നവരുമുണ്ട് .

താരസംഘടനയിലെ അധോലോക ബന്ധങ്ങളും സിനിമാ മേഖലയിലെ ക്വട്ടേഷന്‍ ഇടപാടുകളെയും പറ്റിയുള്ള വിവരം പുറത്തായതോടെ ജനവികാരം സിപിഎമ്മിനെതിരെ തിരിച്ചു വിട്ട് രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ആണ് ബി ജെ പി രംഗത്തിറങ്ങിയിരിക്കുന്നതെന്നു വ്യക്തം. പൃഥ്വിയുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നതിനു ആര്‍എസ്എസ് നേതൃത്വം പിന്‍തുണയും അറിയിച്ചു കഴിഞ്ഞതായാണ് അറിവ്. ഭിന്നിച്ചു നില്‍ക്കുന്ന താര സംഘടനയില്‍ പിളര്‍പ്പുണ്ടാക്കിയാല്‍ ഇതിലൂടെ നേട്ടമുണ്ടാക്കാനാവുമെന്നാണ് ഇപ്പോള്‍ ബിജെപി നേതൃത്വം കരുതുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരം ദിലീപ് അറസ്റ്റിലായതോടെ താര സംഘടനയായ അമ്മയില്‍പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് നിലവില്‍ അമ്മ ഇപ്പോള്‍. മമ്മൂട്ടി സിപിഎമ്മിന്റെ സൂപ്പര്‍താരം എന്ന ലേബലില്‍, തന്റെ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നസെന്റും, മുകേഷും, ഗണേഷ്‌കുമാറും ഇടതു ജനപ്രതിനിധികളുമാണ്. ഈ സാഹചര്യത്തില്‍ മോഹന്‍ലാലാവട്ടെ കാര്യമായ പ്രതികരണത്തിനു തയ്യാറാകാതെ മൗനം പാലിക്കുകയുമാണ്. അമ്മയിലെ ഇടത് മേധാവിത്വത്തെ എതിര്‍ക്കാന്‍ തയ്യാറായി മറ്റു രാഷ്ട്രീയം സ്വീകരിച്ച സുരേഷ് ഗോപിയും, ജഗദീഷും, ഭീമന്‍ രഘുവും, സലിംകുമാറും ഏതാണ്ട് അമ്മയ്ക്കു പുറത്തായ രീതിയിലാണ്.

ചേരിതിരിവ് ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്. നേരത്തെ രണ്ടായി വിഘടിച്ചു നിന്ന അമ്മയില്‍ ഇപ്പോള്‍ മൂന്നു ചേരിയുണ്ട്. സിപിഎം നേതൃത്വം നല്‍കുന്ന ലോബിയും, സുരേഷ് ഗോപി നേതൃത്വം നല്‍കുന്ന ബിജെപി ലോബിയും. എന്നാല്‍, ഇതില്‍ രണ്ടിലും പെടാതെയാണ് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവനടന്‍മാര്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഇവരെയും സുരേഷ് ഗോപിയുടെ സംഘത്തെയും കൂട്ടു ചേര്‍ത്ത് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം.

എന്തായാലും ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമ അടക്കി വാണിരുന്ന പലര്‍ക്കും ഈ പ്രശ്‌നം ഒരു കീറാമുട്ടി ആയിക്കഴിഞ്ഞു. കേരളത്തിലെ ജനം നീതി ദേവതയില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ മലയാള സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാകുവാന്‍ പാടില്ല . അതിനുള്ള ശ്രമമാണ് ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ യുവതാരങ്ങള്‍മെനയുന്നത്

LEAVE A REPLY