മാർട്ടിൻ ലൂഥർകിങ് പരേഡിനിടയിൽ വെടിവയ്പ്പ്

0
677

ഫ്ലോറിഡ : മാർട്ടിൻ ലൂഥർ കിംഗ് ഡേ ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച പരേഡിനിടയിൽ ഉണ്ടായ വെടിവയ്പ്പിനെ തുടർന്ന് എട്ടു പേർക്ക് പരിക്കേറ്റു. ഇന്ന് (ജനുവരി 16 തിങ്കളാഴ്ച്ച ) വൈകിട്ട് 4 മണിക്ക് നോർത്ത് ഈസ്റ്റ് മലയാളി മെമ്മോറിയൽ പാർക്കിലാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്ന ഉടനെ പോലീസ് പാർക്കിൽ നിന്നും എല്ലാവരെയും പുറത്താക്കി. മൂന്നു മുതിർന്നവർക്കും അഞ്ചു കുട്ടികൾക്കുമാണ് വെടിയേറ്റതെന്നും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമെന്നും മയാമി പോലീസ് ഡയറക്ടർ ഖാൻ പെരസ ട്വിറ്ററിലൂടെ അറിയിച്ചു. സാമൂഹ്യ പരിഷ്കർത്താവായ “മാർട്ടിൻ ലൂഥർകിങ് ജൂനിയർ ഡേ ” ആഘോഷങ്ങളിൽ നടന്ന വെടിവയ്പ്പിനെ ” ഷെയിം
ഫുൾ ” എന്നാണ് ഡയറക്ടർ വിശേഷിപ്പിച്ചത്.

വെടിവെച്ചുവെന്ന് കരുതപ്പെടുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ ചെയ്തു. ഇവരിൽനിന്ന് രണ്ടു ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വെടിവെപ്പിന് പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ച് വരുന്നതായി ഡയറക്ടർ അറിയിച്ചു. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

പി.പി.ചെറിയാൻ

LEAVE A REPLY