ശിവകാര്‍ത്തികേയന്റെ വീട്ടുജോലിക്കാരന്‍ മരിച്ച നിലയില്‍

0
165

ചെന്നൈ: തമിഴ്‌ യുവനടന്‍ ശിവകാര്‍ത്തികേയന്റെ വീട്ടുജോലിക്കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ക്വാറിയില്‍ കണ്ടെത്തി. നടന്റെ തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌തു വരുന്ന അറുമുഖമാണ്‌(52) മരിച്ചത്‌.

കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പിന്നീട്‌ അടുത്തുള്ള ക്വാറിയില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുതുക്കോട്ട സ്വദേശിയായ അറുമുഖം നടന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു.

ചെന്നൈയിലാണ്‌ താമസമെങ്കിലും തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ ശിവകാര്‍ത്തികേയന്‍ മിക്കപ്പോഴും എത്താറുണ്ട്‌. സംഭവത്തില്‍ കെകെ നഗര്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY