12 സ്വര്‍ണ്ണവുമായി ഇന്ത്യ ഏഷ്യന്‍ അത്‌ലറ്റിക്‌ ചാംപ്യന്‍മാര്‍

0
180

ഭുവനേശ്വര്‍ :ഏഷ്യന്‍ അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക്‌ കിരീടം. ഇന്ത്യയുടെ ആദ്യ കിരീടനേട്ടമാണിത്‌. 29 മെഡലുകളാണ്‌ ഇന്ത്യയുടെ മെഡല്‍പട്ടികയിലുള്ളത്‌.

എട്ട്‌ സ്വര്‍ണവും ഏഴ്‌ വെള്ളിയും നാല്‌ വെങ്കലവും കരസ്ഥമാക്കിയ ചൈന രണ്ടാമതെത്തി.

12 സ്വര്‍ണവും അഞ്ച്‌ വെള്ളിയും 12 വെങ്കലവുമായി റെക്കോഡ്‌ മെഡല്‍നേട്ടത്തോടെയാണ്‌ ഇന്ത്യ ആദ്യമായി ഏഷ്യന്‍അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയത്‌.

ആകെ 29 മെഡല്‍ നേടിയ ഇന്ത്യ 1989ലെ 22 മെഡലിന്റെ റെക്കോഡാണ്‌ പഴങ്കഥയാക്കിയത്‌. അതോടൊപ്പം സ്വര്‍ണനേട്ടത്തിലും ഇന്ത്യ റെക്കോഡിട്ടു.

12 സ്വര്‍ണം അക്കൌണ്ടിലെത്തിച്ച ആതിഥേയര്‍ 1985 ജക്കാര്‍ത്തയില്‍ നേടിയ 10 സ്വര്‍ണനേട്ടത്തിന്റെ റെക്കോഡാണ്‌ പഴങ്കഥയാക്കിയത്‌.

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ്‌ ചോപ്ര മീറ്റ്‌ റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. 4ഃ400 മീറ്റര്‍ റിലേയില്‍ പുരുഷ, വനിതാ വിഭാഗങ്ങളിലും ഇന്ത്യ ഒന്നാമതെത്തി. പുരുഷന്‍മാരുടെ 10000 മീറ്റിലെ ജയത്തോടെ ജി ലക്ഷമണന്‍ രണ്ടാം സ്വര്‍ണം നേടി.

വനിതകളുടെ 800 മീറ്ററില്‍ ഇന്ത്യയുടെ അര്‍ച്ചന യാദവ്‌ സ്വര്‍ണം നേടിയെങ്കിലും അയോഗ്യയാക്കപ്പെട്ടു. മത്സരത്തിനിടെ ശ്രീലങ്കന്‍ താരത്തെ തള്ളിയതിനാണ്‌ അര്‍ച്ചനയ്‌ക്ക്‌ സ്വര്‍ണം നഷ്ടമായത്‌.

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളിതാരം ടിന്റു ലൂക്കയ്‌ക്ക്‌ മത്സരം പൂര്‍ത്തിയാക്കാനായില്ല. 800 മീറ്റര്‍ മത്സരത്തിനായി ട്രാക്കിലിറങ്ങിയ ടിന്റു മുന്നിട്ട നിന്ന ശേഷം വീണു പോയി.

പുരുഷന്‍മാരുടെ 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെങ്കലം നേടി.

LEAVE A REPLY