ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരീസ്‌ കിരീടം ശ്രീകാന്തിന്‌

0
205

സിഡ്‌നി: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡിമിന്‍റണ്‍ കിരീടം ചൂടി. ഒളിമ്പിക്‌ ചാമ്പ്യന്‍ ചൈനയുടെ ചെന്‍ ലോംഗിനെയാണ്‌ ശ്രീകാന്ത്‌ തോല്‍പിച്ചത്‌. സ്‌കോര്‍ 22-10, 21-16.

മികച്ച ഫോമില്‍ കളിക്കുന്ന ശ്രീകാന്ത്‌ ആദ്യ സെറ്റില്‍ മികച്ച പോരാട്ടത്തിലൂടെയാണ്‌ ഒളിമ്പിക്‌ ജേതാവിനെ മറികടന്നത്‌. ആദ്യ സെറ്റിലെ ലീഡിന്‍റെ ആത്മവിശ്വാസത്തില്‍ രണ്ടാം സെറ്റിനിറങ്ങിയ ശ്രീകാന്ത്‌ ഒളിമ്പിക്‌ ചാമ്പ്യനെതിരെ വ്യക്തമായ മുന്നോറ്റം നടത്തി മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.

LEAVE A REPLY