ഫോമാ പൊളിറ്റിക്കല്‍ ഫോറം ഉദ്ഘാടനം ജൂണ്‍ 24 നു ന്യൂ യോര്‍ക്കില്‍

0
263

ഫോമായുടെ പോഷക സംഘടനയായ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ കമ്മിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ 24 നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപെടുന്നതാണ്.

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ നാഷണല്‍ ചെയര്മാന്‍ തോമസ് റ്റി ഉമ്മന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യും. കോണ്‍സല്‍ ദേവദാസന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും.

ഫോമാ സെക്രട്ടറി ജിബി തോമസ്, ട്രഷറാര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കല്‍, പൊളിറ്റിക്കല്‍ ഫോറം വൈസ് ചെയര്മാന് തോമസ് കോശി, ഫോമാ മുന്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ്, പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ജോ. സെക്രട്ടറി മോഹന്‍ മാവുങ്കല്‍, ഫോമാ എമ്പയര്‍ റീജിയന്‍ ആര്‍ വി പി പ്രദീപ് നായര്‍, പൊളിറ്റിക്കല്‍ ഫോം റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ ഷോളി കുമ്പിളുവേലില്‍, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, വിമന്‍സ് ഫോറം പ്രസിഡന്റ് രേഖാ നായര്‍, മിഡ് ഹഡ്‌സണ്‍ അസോസിയേഷന്‍ പ്രിസിഡന്റ് ബിജു ഉമ്മന്‍, റോമാ പ്രസിഡന്റ് റോയ് ചെങ്ങന്നൂര്‍, ഫോമാ നാഷണല്‍ കമ്മിറ്റിയിലെ എ വി വര്‍ഗീസ്, സണ്ണി കല്ലൂപ്പാറ, മുന്‍ ഫോമാ ജോ. ട്രഷറാര്‍ ജോഫ്രിന്‍ ജോസ്, നിഷാന്ത് നായര്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

തുടര്‍ന്ന് ഫോമാ എമ്പയര്‍ റീജിയന്റെ ഉദ്ഘാടനവും ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിര്‍വഹിക്കുന്നതാണ്. എമ്പയര്‍ റീജിയന്‍ നടത്തുന്ന ചാരിറ്റി ഫണ്ട് റെയിസിംഗ് പരിപാടിയോടനുബന്ധിച്ചു പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍, വില്യം ഐസക് , ഡെല്‍സി നൈനാന്‍, എന്നിവര്‍ ലൈവ് ഓര്‍ക്കസ്ട്രായോടുകൂടി നടത്തുന്ന ഗാനമേളയും, നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടായിരിക്കും.
(ഷോളി കുമ്പിളുവേലില്‍)

LEAVE A REPLY