ജോര്‍ജ് പോളും അഡ്വ. ബിജു ഉമ്മനും ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു

0
175

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്കു പുറമേ അത്മായ ട്രസ്റ്റി ജോര്‍ജ് പോളും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വൈസ് പ്രസിഡന്റ്, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജ് സംഘടനയുടെ സെക്രട്ടറിയും മുഖ്യ വക്താവുമാണ്. സിന്തൈറ്റ് വ്യവസായ ശൃംഖലയുടെ വൈസ് ചെയര്‍മാനായ ഇദ്ദേഹം തലക്കോട് പരുമല മാര്‍ ഗ്രിഗോറിയോസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ മുന്‍ ട്രസ്റ്റി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (കുസാറ്റ്) സിന്‍ഡിക്കേറ്റ് മെമ്പര്‍, കോതമംഗലം അത്തനേഷ്യസ് കോളേജ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ഉപദേശക സമിതി അംഗം, ബോംബെ ഇന്ദിര ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ബിസിനസ്സ് മാനേജ്‌മെന്റ് ബോര്‍ഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.

മലങ്കര അസോസിയേഷന്‍ സെക്രട്ടറിയായ അഡ്വ. ബിജു ഉമ്മന്‍ സഭാ മാനേജിങ് കമ്മിറ്റി അംഗമായി 23 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരണം ഭദ്രാസനത്തിലെ കവിയൂര്‍ സ്ലീബ പള്ളി ഇടവകാംഗമാണ്. ഇടവക സെക്രട്ടറി, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, സുവിശേഷ സംഘം ജില്ല ഓര്‍ഗനൈസര്‍, നിരണം ഭദ്രാസന കൗണ്‍സില്‍ അംഗം, സഭയുടെ റൂള്‍സ് കമ്മിറ്റി ലീഗല്‍ കമ്മീഷന്‍, 2008-ല്‍ എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പു സ്‌ക്രീനിങ് കമ്മിറ്റി, കാതോലിക്കേറ്റ് ആന്‍ഡ് എം.ഡി സ്‌കൂള്‍സ് ഗവേണിങ് ബോര്‍ഡ് എന്നിവയില്‍ അംഗവും, വിവാഹസഹായ പദ്ധതി, പരുമലയില്‍ നടന്ന മൂന്നു മലങ്കര അസോസിയേഷന്‍ യോഗങ്ങളുടെയും പബ്ലിസിറ്റി കണ്‍വീനര്‍, പുനര്‍വിവാഹം സംബന്ധിച്ചുള്ള പരിശുദ്ധ ബാവായുടെ നിയമ ഉപദേഷ്ടാവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തിരുവല്ല കോടതിയില്‍ അഭിഭാഷകനാണ്.

നിരണം സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക ആശാ ജേക്കബ് ഭാര്യയും ക്രിസ്റ്റീന മറിയം മാത്യു, ജേക്കബ് എം. ഉമ്മന്‍ എന്നിവര്‍ മക്കളുമാണ്.

കോണ്‍ഫറന്‍സിന്റെ അവസാന ഒരുക്കങ്ങളുമായി വ്യാപൃതരായിരിക്കുകയാണ് എല്ലാ കമ്മിറ്റിയംഗങ്ങളും എന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ റവ. ഡോ. വറുഗീസ് എം. ഡാനിയല്‍, ജോര്‍ജ് തുമ്പയില്‍, ജീമോന്‍ വറുഗീസ് എന്നിവര്‍ അറിയിച്ചു. അവസാന നിമിഷം ക്യാന്‍സലേഷനുകള്‍ നടക്കുന്നതിനാല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും അവസരമുണ്ട്.

കോണ്‍ഫറന്‍സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു പണമടച്ചാല്‍ മാത്രമേ പങ്കെടുക്കാനാവൂ എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com
General Secretary: George Thumpayil, (973)-943-6164, thumpayil@aol.com
Treasurer: Jeemon Varghese, (201)-563-5550, jeemsv@gmail.com

Family conference website – www.fyconf.org
Conference Site – https://www.kalahariresorts.com/Pennsylvania

വറുഗീസ് പോത്താനിക്കാട്

LEAVE A REPLY