സ്വപ്‌നപദ്ധതി മെട്രോ നാടിന്‌ സമര്‍പ്പിച്ചു

0
179

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ്‌ കേരളത്തിന്‌ സമര്‍പ്പിച്ചു. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ വച്ചാണ്‌ പ്രധാനമന്ത്രി കേരളത്തിന്‍റെ സ്വപ്‌ന പദ്ധതി രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചത്‌.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്‌മാര്‍ട്ട്‌ വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്‌തു.

നേരത്തെ മെട്രോയുടെ കന്നിയാത്ര പ്രധനമന്തി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. പാലാരിവട്ടം മെട്രോ സ്‌റ്റേഷനില്‍ നാട മുറിച്ചാണ്‌ അദ്ദേഹം മെട്രോ ഉദ്‌ഘാടനം ചെയ്‌തത്‌.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഇ.ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ അദ്ദേഹം പാലാരിവട്ടത്തു നിന്നും പത്തടിപ്പാലം വരെ യാത്ര നടത്തി

ഉദ്‌ഘാടന ചടങ്ങില്‍ കെ എം ആര്‍എല്‍ എംഡി എലിയാസ്‌ ജോര്‍ജ്‌ സ്വാഗതം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്‌മളമായ സ്വീകരണമാണ്‌ നല്‍കിയത്‌. രാവിലെ 10.15ന്‌ ദല്‍ഹിയില്‍ നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഐ.എന്‍.എസ്‌. ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു

LEAVE A REPLY