മകളുടേത്‌ സാധാരണ വിവാഹമെന്ന്‌ ഗീതാഗോപി എംഎല്‍എ

0
361

തൃശൂര്‍: നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ മകളുടെ ആര്‍ഭാട വിവാഹം വിവാദത്തിലേക്ക്‌. വിവാഹങ്ങള്‍ ലളിതമായി നടത്തണമെന്ന്‌ പാര്‍ട്ടിയുടെ തന്നെ നിര്‍ദേശമുളളപ്പോഴാണ്‌ സിപിഐ എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹം അരങ്ങേറിയത്‌.

സാമൂഹിക മാധ്യമങ്ങളിലും പാര്‍ട്ടിക്കകത്തും ആര്‍ഭാട വിവാഹം വിവാദമായതിനെ തുടര്‍ന്ന്‌ സിപിഐ സംസ്ഥാന കമ്മിറ്റി വിശദീകരണം തേടിയിട്ടുണ്ട്‌. പാര്‍ട്ടി ജില്ലാ കമ്മിറ്റിയോട്‌ ഇക്കാര്യത്തില്‍ വിശദീകരണം തേടി റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്‌.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ഹാളില്‍ തിങ്കളാഴ്‌ചയാണ്‌ ഗീതാഗോപിയുടെ മകള്‍ ശില്‍പ്പയുടെ വിവാഹം നടന്നത്‌. മകള്‍ ആഭരണങ്ങള്‍ കൊണ്ട്‌ മൂടി നില്‍ക്കുന്ന വിവാഹ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന്‌ പിന്നാലെയാണ്‌ ചര്‍ച്ചകളും വിവാദങ്ങളും ആരംഭിക്കുന്നത്‌. സര്‍വാഭരണ വിഭൂഷിതയായാണ്‌ ശില്‍പ്പ വിവാഹ വേദിയില്‍ എത്തിയത്‌.

LEAVE A REPLY