|
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്ന ഏബ്രഹാം കാഞ്ചിയുടെ നിര്യാണത്തില്‍ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് അനുശോചിച്ചു.
കേരളാ സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ അനുശോചന യോഗത്തില്‍ പ്രസിഡന്റ് തോമസ് തോമസ് പാലത്ര അധ്യക്ഷത വഹിച്ചു. സി.വി. തോമസ് (ഫൊക്കാന നാഷണല്‍ കമ്മിറ്റിയംഗം), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (ഫോമാ നാഷണല്‍ കമ്മിറ്റിയംഗം), ബിജു ചെറിയാന് (പബ്ലിസിറ്റി ചെയര്മാന്) എന്നിവര്‍ സംസാരിച്ചു.
ഫൊക്കാന-ഫോമ എന്നീ നാഷണല്‍ സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുകയും അമേരിക്കന്‍ മലയാളി സമൂഹത്തിന് നിസ്തുല സേവനപാത കാട്ടിത്തരുകയും ചെയ്ത ഏബ്രഹാം കാഞ്ചിയുടെ നിര്യാണം തീരാനഷ്ടമാണെന്ന് തോമസ് തോമസ് പാലത്ര പ്രസ്താവിച്ചു. ന്യൂയോര്‍ക്ക്: ഇന്തോ-അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് സ്ഥാപക നേതാവും, മുന്‍ പ്രസിഡന്റുമായ ഏബ്രഹാം കാഞ്ചിയുടെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിനുവേണ്ടി പ്രസിഡന്റ് വര്‍ക്കി ഏബ്രഹാമും, സെക്രട്ടറി റോയി സി. തോമസും അനുശോചനം അറിയിച്ചു.
-ജോയിച്ചന്‍ പുതുക്കുളം
ഇന്തോ-അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് അനുശോചിച്ചു
|