സ്റ്റാറ്റന്‍ഐലന്റ്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോണ്‍സ് ചര്‍ച്ച് സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ദാമ്പത്യജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിക്കുന്നു. ആഗസ്ത് ഒന്നിന് കുര്‍ബാനയ്ക്കുശേഷം നടക്കുന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ഗീവര്‍ഗീസ് ചട്ടത്തില്‍ ദമ്പതികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും. ആറുമാസം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം ആഗസ്ത്് 28-ന് സ്റ്റാറ്റന്‍ ഐലന്റിലെ സംഗ് ഹാര്‍ബര്‍ മ്യൂസിക്കല്‍ ഹാളില്‍വെച്ച് നടത്തും. അമേരിക്കന്‍ ഭദ്രാസനാധിപന്‍ യല്‍ദോ മോര് തീത്തോസ് തിരുമേനി അധ്യക്ഷതവഹിക്കുന്ന സമാപന സമ്മേളനത്തില്‍ സിനിമാതാരം കനിഹ മുഖ്യാതിഥിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് ഫിലിപ്പ്- പബ്ലിസിറ്റി കോ ഓര്‍ഡിനേറ്റര്‍ (718 702 4515).
-ജോയിച്ചന്‍ പുതുക്കുളം