|
ന്യൂജേഴ്സി: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് പാത്രിയര്‍ക്കാ സെന്ററിന് തുടക്കംകുറിച്ചു. ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര് തീത്തോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പദ്ധതിയുടെ പ്ലാനിംഗ് കോര്‍ഡിനേറ്റര്‍ സാജു സ്കറിയ (അരിസോണ) ഭാവി കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ചാപ്പല്‍, ധ്യാനമന്ദിരം, കണ്വെന്ഷന് സെന്റര്‍, ബിസിനസ് സെന്റര്‍, ബിഷപ്പ് ഹൗസ്, അതിഥി മന്ദിരം എന്നിവ ഉള്‍പ്പെട്ട കെട്ടിട സമുച്ചയ നിര്‍മ്മാണമാണ് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ അഫിലിയേറ്റഡ് തിയോളജിക്കല്‍ സെമിനാരിയും യൂണിവേഴ്സിറ്റിയും നിര്‍മ്മിക്കും. ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര് തീത്തോസ് ചെയര്‍മാനും, സാജു സ്കറിയ കോര്‍ഡിനേറ്ററുമായ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
ഭദ്രാസന സെക്രട്ടറി ഡോ. വര്‍ഗീസ് മാനിക്കാട്ട് സ്വാഗതം ആശംസിച്ചു. ഭദ്രാസന ട്രഷറര്‍ ഏബ്രഹം മാത്യുവില്‍ നിന്നും 25,000 ഡോളറിന്റെ ചെക്ക് സ്വീകരിച്ചുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തതായി ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.
-ജോയിച്ചന്‍ പുതുക്കുളം
|