|
ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാലസ് പ്രൊവിന്‍സ് നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സിന്റെ സഹകരണത്തോടെ ജൂലായ് 24ന് ഗാര്‍ലന്റില്‍ നടത്തിയ രക്തദാന യജ്ഞം വിജയമാക്കിത്തീര്ത്തതിന് കാര്‍ട്ടര്‍ ബ്ലഡ് സെന്റര്‍ ഡബ്ല്യു.എം.സി ഭാരവാഹികളെ അനുമോദിച്ചു. നൂറിലധികം പേര് പങ്കെടുത്ത യജ്ഞത്തില്‍ പ്രമോദ് നായര്‍, ഏലിയാസ് പത്രോസ്, ജോജി അലക്സാണ്ടര്‍, ഫിലിപ്പ് തോമസ്, ഫിലിപ്പോസ് തോമസ്, പി.സി.മാത്യു, തോമസ് എബ്രഹാം, ഡോ.തോമസ്, മിനി മാത്യു എന്നിവര്‍ നേതൃത്വം നല്കി.
അമേരിക്കന്‍ റീജിയണ്‍ ചെയര്മാന് ചെറിയാന് അലക്സാണ്ടര്‍ ആദ്യം രക്തം നല്കി പരിപാടി ഉദ്ഘാടനം ചെയ്തു.
മൂന്ന് മാസം കൂടുമ്പോള്‍ രണ്ട് പ്രൊവിന്‍സുകളും സഹകരിച്ച് രക്തദാനം നടത്തും.
-ഷാജി രാമപുരം
|