ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ ഷിക്കാഗോ ഏകദിന പിക്നിക്ക് നടത്തി
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സമ്മറില്‍ വര്‍ഷങ്ങളായി നടത്തിവരാറുള്ള പിക്നിക്ക് ഈവര്‍ഷം ലിസ്ലി, ഇല്ലിനോയ്സിലുള്ള കമ്യൂണിറ്റി പാര്‍ക്കില്‍ നടത്തി. രാവിലെ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് പിക്നിക്ക് ഉദ്ഘാടനം ചെയ്തു.
കത്തീഡ്രല്‍ കുടുംബങ്ങളും അവരുടെ അതിഥികളും പങ്കെടുത്ത പിക്നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യകം പ്രത്യേകമായി കായിക മത്സരങ്ങള്‍ നടത്തി. സ്ത്രീകള്‍ പങ്കെടുത്ത വടംവലി ഏറെ ശ്രദ്ധേയമായി. മത്സരവിജയികള്ക്കായുള്ള സമ്മാനവിതരണം ക്രിസ്മസ് ആഘോഷവേളയില്‍ നല്‍കുന്നതാണ്.
ബാര്‍ബിക്യൂ തുടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങള്‍ രാവിലെ മുതല്‍ ക്രമീകരിച്ചിരുന്നു. സെക്രട്ടറി ജോണ്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. ട്രസ്റ്റി ബാബു സ്കറിയ കൃതജ്ഞത അര്‍പ്പിച്ചു. പിക്നിക്കിന് കോര്‍ഡിനേറ്ററായി ഏലിയാസ് തോമസ് പ്രവര്‍ത്തിച്ചു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.