|
ഷിക്കാഗോയിലെ കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷത്തിന് ക്നാനായ കമ്യൂണിറ്റി സെന്ററില്‍ ജൂലായ് 20-ന് തുടക്കമായി. പരിപാടി സംഘടിപ്പിച്ചത് ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയാണ്. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ബിഷപ്പ് മാര്‍ ജോസഫ് ചങ്ങാരശ്ശേരില്, ഫാ അബ്രഹാം മുത്തോലത്ത്, മേയമ്മ വെട്ടിക്കാട്ട്, ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍, തോമസ് ചാഴിക്കാടന്, മോന്‍സ് ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം രൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
കെ.സിഎസ് ഡയറക്ടര്‍മാരായ ഫാ.ജേക്കബ് ചൊള്ളമ്പേല്‍, ഫാ.സിറിയക് മാന്തുരൂത്തില്, ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍, ഫാ ഫിലിപ്പ് തൊടുകയില്‍, ഫാ അബ്രഹാം മുത്തോലത്ത് എന്നിവരുടെ ഫോട്ടോകളുടെ അനാച്ഛാദന കര്‍മം ബിഷപ്പ് പണ്ടാരശ്ശേരില്‍, തോമസ് ചാഴിക്കാടന് എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
-റോയി ചേലമലയില്‍
|