|
|
|
|
പ്രതിപക്ഷ ബഹളം: നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു |
|
തിരുവനന്തപുരം: അട്ടപ്പാടി ഭൂമി കൈയേറ്റ പ്രശ്നത്തെ ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. ഭൂമി കൈയേറ്റ പ്രശ്നത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭാ നടപടികള്‍ ബഹളത്തില്‍ കലാശിച്ചത്. പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു.
ഭൂമി കൈയേറ്റ പ്രശ്നത്തില്‍ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കൈയേറിയ ഭൂമാഫിയക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കുറ്റപ്പെടുത്തി. ഭൂമി കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ പേരെടുത്തു പരാമര്‍ശിച്ച ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നും ഇത് നടപടിയില്‍ കാലതാമസം വരുത്താന്‍ വേണ്ടിയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
|
|
|
|
|
|
|
|
|
|
|
| |
|
|