|
|
|
|
കോംഗോയില്‍ ബോട്ടുമുങ്ങി 140 പേര് മരിച്ചു |
|
കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കില്‍ യാത്രാബോട്ട് മുങ്ങി 140 പേര് മരിച്ചു. ബന്ദുന്ഡു പ്രവിശ്യയില്‍ കോംഗോ നദിയുടെ കൈവഴിയായ കസായിയിലാണ് അപകടമുണ്ടായത്. മുഷായില്നിന്ന് ആളുകളും ചരക്കുമായി വന്ന ബോട്ടാണ് മറിഞ്ഞത്. ബോട്ടില്‍ അമിതമായി ആളെ കയറ്റിയിരുന്നെന്ന് പോലീസ് പറഞ്ഞു.
വര്‍ഷങ്ങളായി സംഘര്‍ഷം തുടരുന്ന കോംഗോയില്‍ റോഡ്, റെയില്‍ സൗകര്യങ്ങള്‍ വളരെക്കുറവാണ്. കടത്തുതോണികളും ബോട്ടുമാണ് ജനങ്ങള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ബോട്ടപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇതേ പ്രവിശ്യയില്‍ രണ്ടു ബോട്ടപകടങ്ങളില്‍ 73 പേരാണ് മരിച്ചത്. 2009 സപ്തംബറില്‍ മൂന്നു അപകടങ്ങളിലായി 250 പേര് മരിച്ചു.
|
|
|
|
|
|
|
|
|
|
|
| |
|
|