ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക്‌ അതീതനോയെന്ന്‌ ശോഭാ സുരേന്ദ്രന്‍

0
282

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ്‌ ഒ രാജഗോപാല്‍ തള്ളിയിട്ടും ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശത്തിലുറച്ച്‌ ബിജെപി നേതാവ്‌ ശോഭാ സുരേന്ദ്രന്‍. ഗവര്‍ണര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന്‌ ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

ഗവര്‍ണര്‍ക്കെതിരായ തന്റെ വാക്കുകളില്‍ തെറ്റില്ല. തന്നെ ഒ രാജഗോപാല്‍ തള്ളിപ്പറഞ്ഞിട്ടില്ല. നിയമസഭയില്‍ ഒ രാജഗോപാല്‍ പറഞ്ഞത്‌ അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടാണ്‌. ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക്‌ അതീതനാണോയെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
ഗവര്‍ണര്‍ രാജിവെക്കണമെന്ന ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തെ തള്ളി ഒ രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. പ്രസ്‌താവന യുവാക്കളുടെ വികാരപ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്നും ഗവര്‍ണറെ അപമാനിക്കുക എന്ന ലക്ഷ്യം തന്റെ പാര്‍ട്ടിക്കില്ലെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ വിശദീകരിച്ചിരുന്നു.

പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം കസേരയില്‍ നിന്ന്‌ ഇറങ്ങിപ്പാകണമെന്ന്‌ ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പദവിയോട്‌ അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഡല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

LEAVE A REPLY