മുന്‍ എം.പി. പീതാംബരക്കുറുപ്പിനെ അറസ്റ്റ്‌ ചെയ്‌തേക്കും

0
374

തൃശൂര്‍ : റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 22 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ മുന്‍ എം.പി. പീതാംബരകുറുപ്പിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തേക്കും. കേസിലെ മറ്റൊരു പ്രതിയായ ഒല്ലൂര്‍ മുന്‍ എം.എല്‍. എയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ എം.പി. വിന്‍സന്റിനെ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌ത ശേഷം വിട്ടയച്ചിരുന്നു.

റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെന്ന തൃശ്ശൂര്‍ സ്വദേശി ഷാജുവിന്റെ പരാതിയിലാണ്‌ തൃശ്ശൂര്‍ ഈസ്റ്റ്‌ പോലീസ്‌ അന്വേഷണം ശക്തമാക്കിയത്‌.

കാലിക്കറ്റ്‌ സര്‍വകലാശാലയിലെ കായിക താരമായിരുന്ന മകന്‍ അനീഷിന്‌ സ്‌പോര്‍ട്‌സ്‌ ക്വോട്ടയില്‍ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ മുന്‍ എം.പി.പീതാംബരക്കുറുപ്പും മുന്‍ എം.എല്‍.എ എം.പി വിന്‍സെന്റും 22 ലക്ഷം തട്ടിയെടുത്തെന്നാണ്‌ കേസ്‌.

LEAVE A REPLY