ചലച്ചിത്ര താരം വിനു ചക്രവര്‍ത്തി അന്തരിച്ചു

0
277

ചെന്നൈ: ചലച്ചിത്ര താരം വിനു ചക്രവര്‍ത്തി അന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന്‌ ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും കാരണം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു.

ഗൗണ്ടര്‍ വേഷങ്ങളിലൂടെയാണ്‌ അദ്ദേഹം ശ്രദ്ധേയനായത്‌.
ഗുരുശിഷ്യന്‍, അണ്ണാമലൈ തുടങ്ങിആയിരത്തിലേറെ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌.

1945-ല്‍ മധുരയിലെ ഉള്ളിലാംപട്ടിയില്‍ ജനിച്ച വിനു ചക്രവര്‍ത്തി മലയാളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്‌. 2014-ല്‍ പുറത്തിറങ്ങിയ `ഷട്ട്‌ അപ്പ്‌ ആന്‍ഡ്‌ ടോക്ക്‌’ എന്ന ചിത്രത്തിലാണ്‌ അദ്ദേഹം അവസാനമായി അഭിനയിച്ചത്‌.

തെങ്കാശിപ്പട്ടണം, സംസാരം ആരോഗ്യത്തിന്‌ ഹാനികരം, കമ്പോളം, മേലേപ്പറമ്പില്‍ ആണ്‍വീട്‌, കിടിലോല്‍ക്കിടിലം, കൗരവര്‍, അച്ഛനെയാണെനിക്കിഷ്ടം, മാണിക്യച്ചെമ്പഴുക്ക തുടങ്ങിയവയാണ്‌ ഇദ്ദേഹം അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍.

LEAVE A REPLY