മണിയുടെ കോലം കത്തിച്ചു

0
397

തിരുവനന്തപുരം: ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി മൂന്നാറില്‍ പോരാടിയ പെമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മന്ത്രിയുടെ `ചെമ്പരത്തി പൂവ്‌’ വച്ച കോലം കത്തിച്ചു.

പ്രസ്‌ക്ലബിനു മുന്നില്‍ നിന്ന്‌ ആരംഭിച്ച മാര്‍ച്ച്‌ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍.എസ്‌. രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.

പെമ്പിളൈ ഒരുമൈ കൂട്ടായ്‌മയെ അപമാനിച്ച മന്ത്രി എം.എം. മണിക്കെതിരെ ക്രിമിനല്‍ കേസ്‌ എടുക്കണമെന്ന്‌ ആര്‍.എസ്‌. രാജീവ്‌ അവശ്യപ്പട്ടു. മന്ത്രിയുടെ ഭാഷ കുടിയന്മാരുടെ ഭാഷയാണ്‌. ഇരിക്കുന്ന പദവിയുടെ മഹത്വം അറിയാത്ത മന്ത്രിയുടെ ഇരിപ്പിടം മാനസികാരോഗ്യകേന്ദ്രത്തിലാണ്‌.

സ്‌ത്രീകള്‍ക്കെതിരെ ഇത്തരത്തില്‍ മോശമായ പദം ഉപയോഗിക്കുന്ന മണി കമ്മ്യൂണിസത്തിന്റെ ഭാഷയാണ്‌ സംസാരിക്കുന്നത്‌. കേരളത്തില്‍ നടക്കുന്നത്‌ ഭരണകൂട ഭീകരതയാണെന്നും ആര്‍.എസ്‌. രാജീവ്‌ പറഞ്ഞു.

LEAVE A REPLY