സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം മണി

0
452

പൊമ്പിളൈ ഒരുമൈയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം മണി. പ്രസംഗത്തില്‍ സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആരുടെയും പേരരെടുത്തു പറഞ്ഞിട്ടില്ലെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.

തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദു:ഖമുണ്ട്. പൊമ്പിളൈ ഒരുമൈയുടെ പ്രതിഷേധം ആരോ ഇളക്കിവിട്ടതാണ്. പ്രസംഗം എഡിറ്റ് ചെയ്തതായി സംശയമുണ്ട്. പ്രത്യേക അജണ്ടയോടെയുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും സംശയിക്കുന്നതായി മണി പറഞ്ഞു.

LEAVE A REPLY