ധനുഷ്‌ മകനാണെന്ന അവകാശവാദം: വൃദ്ധ ദന്‌പതികളുടെ ഹര്‍ജി തള്ളി

0
215

ചെന്നൈ: തമിഴ്‌ സൂപ്പര്‍ താരം ധനുഷ്‌ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വൃദ്ധ ദന്‌പതികളുടെ ഹര്‍ജി മദ്രാസ്‌ ഹൈക്കോടതി തള്ളി. മധുരയിലെ മാലം പട്ടിയിലുള്ള കതിരേശന്‍ മീനാക്ഷി ദന്‌പതികളാണ്‌ ധനുഷ്‌ തങ്ങളുടെ മുന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത്‌ നാടുവിട്ടുപോയതാണെന്നും ആരോപിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.

ധനൂഷ്‌ മാസംതോറും 65,000 രൂപ ചിലവിനു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ദന്‌പതികള്‍ കോടതിയെ സമീപിച്ചത്‌. ധനുഷ്‌ മകനാണെന്നു വ്യക്തമാക്കുന്ന തെളുവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ്‌ നടത്താനും തങ്ങള്‍ തയ്യാറെണന്നു ദന്‌പതികള്‍ കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്‌ച തിരിച്ചറിയല്‍ അടയാളങ്ങളുടെ പരിശോധനയ്‌ക്കായി ധനുഷ്‌ കോടതിയില്‍ ഹാജരായിരുന്നു. മധുര മെഡിക്കല്‍ കോളേജിലെ ഡീന്‍ ഉള്‍പ്പെടെ രണ്ടു ഡോക്ടര്‍മാരാണ്‌ അടയാള പരിശോധന നടത്തിയത്‌. പണം തട്ടലാണു ദന്‌പതികളുടെ ഉദ്ദേശമെന്നാണു ധനുഷ്‌ പറയുന്നത്‌.

LEAVE A REPLY